രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 267 പേര്‍; മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 267 പേര്‍ക്കാണ് ഇത്തവണ മെഡല്‍ ലഭിച്ചത്. നവംബര്‍ ഒന്നിന് മെഡലുകള്‍ വിതരണം ചെയ്യും.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാര്‍, സൈബര്‍ ഡിവിഷന്‍ എസ്പി ഹരിശങ്കര്‍ എന്നിവരാണ് പോലീസ് മെഡലിന് അര്‍ഹരായ ഐപിഎസ് ഉദ്യോഗസ്ഥര്‍.

സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ എഡിജിപിവരെയുള്ളവരെയാണ് മെഡലിനായി പരിഗണിക്കുന്നത്.

കുറ്റാന്വേഷണം, ക്രമസമാധാനം, സൈബര്‍ അന്വേഷണം, ബറ്റാലിയന്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവരെ മെഡലിന് പരിഗണിച്ചിട്ടുണ്ട്.