കലോത്സവം നടത്താൻ കുട്ടികൾ ഒരു കിലോ പഞ്ചസാര വീതം കൊണ്ടുവരണം; നിർദ്ദേശവുമായി സ്കൂൾ അധികൃതർ

റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികളോട് പഞ്ചസാര കൊണ്ടുവരണമെന്ന് നിർദേശിച്ച് സ്കൂൾ അധികൃതർ. ദ്യാർത്ഥികൾ 1 കിലോ പഞ്ചസാര വീതം കൊണ്ടുവരണമെന്നാണ് നിർദേശം. പേരാമ്പ്ര സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ പ്രധാന അധ്യാപിക ഇക്കാര്യം പരാമർശിച്ച് ഒദ്യോഗിക നോട്ടീസ് നൽകി.

ലോത്സവത്തിൻ്റെ വിഭവ സമാഹരണത്തിനായി കുട്ടികൾ വരുമ്പോൾ പഞ്ചസാരയോ 40 രൂപയോ കൊണ്ടുവരണം എന്നാണ് നോട്ടീസിൽ പറയുന്നത്.വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം അനുസരിച്ചാണ് പഞ്ചസാര കൊണ്ടുവരണമെന്ന് നിർദേശിച്ചിരിക്കുന്നതെന്നും നോട്ടിസിൽ വ്യക്തമാക്കുന്നു.

Read more

പഞ്ചസാരയോ 40 രൂപയോ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടാണ് രക്ഷിതാക്കൾക്ക് പ്രധാന അധ്യാപിക നോട്ടീസ് അയച്ചിരിക്കുന്നത്. ഈ മാസം മൂന്നിനാണ് പേരാമ്പ്രയിൽ വച്ച് റവന്യൂ ജില്ലാ കലോത്സവം നടക്കുക.