ബെന്നി ബഹനാന്‍ എംപിക്കും ഭാര്യക്കും മകള്‍ക്കും ഇരട്ടവോട്ട്

കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ്നാന്‍ എംപിക്കും ഭാര്യക്കും മകള്‍ക്കും ഇരട്ടവോട്ട്. തൃക്കാക്കര, അങ്കമാലി മണ്ഡലങ്ങളിലാണ് മൂവര്‍ക്കും വോട്ടുള്ളത്. തൃക്കാക്കര മണ്ഡലത്തിലെ 112 ാം ബൂത്തില്‍ 742, 743, 745 സീരിയല്‍ നമ്പറുകളിലായാണ് യഥാക്രമം ബെന്നി ബെഹ്നാനും ഭാര്യ ഷെര്‍ളി ബെന്നിക്കും മകള്‍ വീണ തോമസിനും വോട്ടുള്ളത്.

അങ്കമാലി മണ്ഡലത്തിലെ 85 ാം ബൂത്തില്‍ 1145, 1146, 1147 സീരിയല്‍ നമ്പറിലാണ് യഥാക്രമം വീണ തോമസ്, ഷെര്‍ളി ബെന്നി, ബെന്നി ബെഹ്നാന്‍ എന്നിവര്‍ക്ക് വോട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ ഇരട്ട വോട്ട്  വിവാദം കേരളത്തിൽ വലിയ ചർച്ചയായിരിക്കുന്നതിനിടെയാണ് കോൺഗ്രസ് നേതാക്കളിൽ പലർക്കും ഇരട്ട വോട്ടുകൾ ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്.

നേരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ വിടി ബല്‍റാമിന്റെ സഹോദരനും ഇരട്ട വോട്ട് കണ്ടെത്തിയിരുന്നു. സഹോദരന്‍ വിടി ജയറാമിനാണ് ഇരട്ടവോട്ടുള്ളത്. പട്ടിത്തറ പഞ്ചായത്തിലെ 550-ാം നമ്പര്‍ ഒതളൂര്‍ ചോഴിയാംകുന്ന് അങ്കണവാടി ബൂത്തിലാണ് ജയറാമിന് ഇരട്ടവോട്ടുള്ളത്. ഈ ബൂത്തില്‍ 1487, 1491 ക്രമനമ്പറുകളിലാണ് ഇരട്ടവോട്ട്.

ഇതിന് പുറമേ പത്മജ വേണുഗോപാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ, എഐസിസി വക്താവ് ക്ഷമ മുഹമ്മദ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്എസ് ലാല്‍ തുടങ്ങിയവര്‍ക്കും ഇരട്ട വോട്ട് കണ്ടെത്തിയിരുന്നു.

Read more

സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.