കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം. സംസ്ഥാനം സമ്പൂർണ ലോക്ഡൗണിലായിരുന്ന ശനിയാഴ്ച നടന്ന ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ ഉദ്ഘാടനത്തിലാണ് കോവിഡ് പ്രോട്ടോകോൾ കാറ്റിൽ പറന്നത്. ഓഫീസുകളിലും ഡബിൾ മാസ്ക് ധരിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗം ഡി.ജി.പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ കേട്ടത് മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ്.
വിവാഹത്തിലും സംസ്കാര ചടങ്ങുകളിലും 20 പേരിലധികം പേർ പങ്കെടുക്കരുതെന്ന് കർശന നിർദേശം നൽകുന്ന പൊലീസിൻെറ സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ ഒരു മുറിയിൽ തിങ്ങിക്കൂടിയത് 30ലധികം പേർ. ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി, കമീഷണർ, എസ്.പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് ടെമ്പിൾ സ്റ്റേഷനിലിരുന്ന് യോഗത്തിൽ പങ്കെടുത്തത്.
Read more
പലരും മാസ്ക് ഊരി കൈയിൽ വെച്ചിരിക്കുകയായിരുന്നു. ചില വനിത സി.പി.ഒമാരുടെ താടിയിലായിരുന്നു മാസ്ക്. സമ്പൂർണ ലോക്ഡൗൺ ദിനത്തിൽ ഉദ്ഘാടനം നിശ്ചയിച്ചത് സംബന്ധിച്ചുതന്നെ ആക്ഷേപം ഉയർന്നിരുന്നു.