ഡി.ജി.പി ബി. സന്ധ്യ വീട് വെച്ചത് ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലത്ത്; ആരോപണവുമായി സ്വാമി ഗംഗേശാനന്ദ

ഡിജിപി ബി സന്ധ്യ വീട് വെച്ചിരിക്കുന്നത് ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലത്താണെന്ന് സ്വാമി ഗംഗേശാനന്ദ. തിരുവനന്തപുരം കണ്ണമ്മൂലയില്‍ ഡിജിപിയുടെ വീടിരിക്കുന്ന സ്ഥലത്തെ കുറിച്ചാണ് സ്വാമിയുടെ ആരോപണം.

ബി സന്ധ്യ വീടുവച്ചിരിക്കുന്ന സ്ഥലം ചട്ടമ്പി സ്വാമിയുടെ ജന്‍മസ്ഥലമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. എന്നാല്‍ സന്ധ്യയുടെ സ്വാധീനം മൂലം സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നില്ലെന്നും സ്ഥലത്ത് സ്മാരകം നിര്‍മ്മിക്കുന്നതിന് വേണ്ടി സമരം ചെയ്യുമെന്നും സ്വാമി പറഞ്ഞു.

ശ്രീനാരായണ ഗുരുവിനും അയ്യങ്കാളിക്കും ജന്മനാട്ടില്‍ സ്മാരകമുണ്ട്. അത് പോലെ ജന്മനാട്ടില്‍ ചട്ടമ്പിസ്വാമികള്‍ക്ക് ഒരു സ്മാരകം വേണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more

അതേ സമയം ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഡിജിപിക്ക് പങ്കില്ലെന്ന് ഗംഗേശാനന്ദ പറഞ്ഞു. എന്നാല്‍ കേസ് അട്ടിമറിക്കുന്നതില്‍ സന്ധ്യയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.