മുഹമ്മദ്പൂർ മോഹൻപൂരായി, ഔറംഗസെബ്പൂർ ശിവാജി നഗറായി; മുഗൾ സാമ്രാജ്യവുമായി ബന്ധമുള്ള 15 സ്ഥലപേരുകൾ മാറ്റി ഉത്തരാഖണ്ഡ് സർക്കാർ

സംസ്ഥാനത്തെ 15 സ്ഥലങ്ങളുടെ പേരുകൾ ഒറ്റയടിക്ക് മാറ്റി ഉത്തരാഖണ്ഡ് സർക്കാർ. മുഗൾ സാമ്രാജ്യവുമായി ബന്ധമുള്ള പേരുകളാണ് മാറ്റിയത്. ഹരിദ്വാർ, നൈനിറ്റാൾ, ഡെറാഡൂൺ, ഉദംസിംഗ് നഗർ എന്നീ ജില്ലകളിലെ സ്ഥലങ്ങളുടെ പേരുകളാണ് മാറ്റിയത്. നടപടിയെ ബിജെപി പ്രശംസിച്ചു. അടിമത്തത്തിൻറെ അവസാന ശേഷിപ്പും ഇല്ലാതാക്കി എന്നാണ് ബിജെപിയുടെ അവകാശവാദം.

സ്ഥലങ്ങളുടെ പഴയ പേരും പുതുക്കിയ പേരും

ഔറംഗസെബ്പൂർ → ശിവാജി നഗർ
ഗാസിവാലി → ആര്യ നഗർ
ചന്ദ്പുർ → ജ്യോതിബ പഹുലെ നഗർ
മുഹമ്മദ്പുർ ജഡ് → മോഹൻപുർ ജഡ്
ഖാൻപുർ കുർസ്‌ലി→ അംബ്‌ദേകർ നഗർ
ഇന്ദ്രിശ്പുർ → നന്ദ്പൂർ
ഖാൻപുർ → ശ്രി കൃഷ്ണ പുരി
അക്ബർപൂർ ഫസൽപുർ → വിജയനഗർ
മിയൻവാല → രാംജി വാല
പിർവാല (Vikasnagar Block) → കേസരി നഗർ
ചന്ദ്പുർ ഖുർദ് → പൃഥ്വിരാജ് നഗർ
അബ്ദുല്ല നഗർ → ദക്ഷ നഗർ
നവാബി റോഡ് → അടൽ മാർഗ്
പൻചാക്കി ടു ഐടിഐ മാർഗ് → ഗുരു ഗോവാൽകർ മർഗ്
നഗർ പഞ്ചായത്ത് സുൽതാൻപൂർ പാട്ടി → കൗസല്യ പുരി