തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല; മുഖ്യമന്ത്രിയുമായി കേരളാ ഹൗസിൽ കൂടിക്കാഴ്ച നടത്തി ഇ പി ജയരാജൻ

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഇ പി ജയരാജൻ. ദില്ലി കേരളാ ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞ ശേഷം ആദ്യമായാണ് ഇ പി ജയരാജൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

അതേസമയം എൽഡിഎഫ് മുഖ്യമന്ത്രിയുമായി ഇതിനു മുൻപും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ചർച്ച ചെയ്ത കാര്യങ്ങൾ എല്ലാം മാധ്യമ പ്രവർത്തകരോട് പങ്ക് വയ്ക്കേണ്ട കാര്യമില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഇപി ജയരാജൻ പറഞ്ഞു. സാധാരണ കൂടിക്കാഴ്ചയാണ് നടന്നതെന്ന് ഇപി പ്രതികരിച്ചു. മുഖ്യമന്ത്രിയെ കണ്ടത് തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും രാഷ്ട്രീയം പിന്നെ ചർച്ച ചെയ്യാമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും ദല്ലാൾ നന്ദകുമാറുമായുള്ള കൂടിക്കാഴ്ചയും തുടർന്നുള്ള വിവാദങ്ങൾക്കും പിന്നാലെയാണ് ഇ പി ജയരാജൻ എൽഡിഎഫ് കണവീനർ സ്ഥാനത്തുനിന്നും രാജിവെക്കാൻ സന്നദ്ധത അറിയിച്ചത്. ഇ പി ജയരാജന്റെ പ്രകൃതം എല്ലാവർക്കും അറിയാമല്ലോ. എല്ലാവരുമായും കൂട്ടുകൂടുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രതികരിച്ചത്.