സംസ്ഥാനത്തെ ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 24നാണ് യോഗം നടക്കുക. എക്‌സൈസ്, പൊലീസ് ഉന്നത ഉദ്യോഗസ്ഥരടക്കം യോഗത്തില്‍ പങ്കെടുക്കും. ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം എക്‌സൈസ് വകുപ്പ് മന്ത്രിയും വിദ്യാഭ്യസ മന്ത്രിയും പങ്കെടുക്കും. ലഹരിവിരുദ്ധ കാമ്പയിനും തുടര്‍നടപടിയും യോഗത്തിൽ ചര്‍ച്ചയാകും. ഇതുവരെ സ്വീകരിച്ച നടപടികളും ഇനിയങ്ങോട്ടുള്ള പദ്ധതികളും ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.