മദ്യ ലഹരിയില്‍ പെരുമ്പാമ്പിനെ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് യുവാവ്. മുചുകുന്ന് സ്വദേശി ജിത്തു ആണ് സ്‌കൂട്ടറില്‍ പാമ്പുമായെത്തി പ്രദര്‍ശനം നടത്തിയത്. ഈ മാസം ഒന്നിന് രാത്രിയാണ് സംഭവം. ജിത്തു പിടികൂടിയ പാമ്പിനെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയേയാണ് നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശനം നടത്തിയത്. പൊലീസ് എത്തി പെരുമ്പാമ്പിനെ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് കൈമാറി.
ജിത്തു പിടികൂടിയ പാമ്പിനെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയേയാണ് പ്രകടനങ്ങള്‍ നടത്തിയത്. പാമ്പിനെ സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ വയ്ക്കുകയായിരുന്നു. ഇടയ്ക്ക് എടുത്തുയര്‍ത്തിയും തോളിലിട്ടും ജിത്തു അപകടകരമാംവിധം പാമ്പിനെ കൈകാര്യം ചെയ്യുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.
താന്‍ പോറ്റുന്നതാണെന്ന് പറയുന്നതും, മദ്യം വേണോയെന്ന് പാമ്പിനോട് ചോദിക്കുന്നതും വീഡിയോയിലുണ്ട്. പൊലീസ് അധികൃതര്‍ പെരുമ്പാമ്പിനെ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് കൈമാറി.
Read more
പാമ്പ് പ്രദര്‍ശനത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ വനംവകുപ്പ് അന്വേഷണം തുടങ്ങി. കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ എത്തി വനംവകുപ്പ് അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചു.