ഇ. ബാലാനന്ദൻ പുരസ്കാരം മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടിക്കും ശ്രീകണ്ഠൻ നായർക്കും

ഇ. ബാലാനന്ദന്‍ ഫൗണ്ടേഷന്റെ രണ്ടാമത് ബാലാനന്ദന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ബാലാനന്ദന്‍ പുരസ്‌കാരത്തിന് മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയും ദൃശ്യ മാധ്യമ പുരസ്‌കാരത്തിന് ആര്‍. ശ്രീകണ്ഠന്‍നായരും അര്‍ഹരായി. ജനുവരി 19 ബുധനാഴ്ച ഇരുവര്‍ക്കും പുരസ്‌കാരം സമ്മാനിക്കും. ബുധനാഴ്ച രാവിലെ 10.30ന് കാവനാട് കോര്‍പ്പറേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുക.

ചടങ്ങിന്റെ ഉദ്ഘാടനം സി.പി.എം പോളിറ്റ് ബ്യുറോ അംഗം എം.എ. ബേബി നിര്‍വഹിക്കും. മന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. ഫൗണ്ടേഷന്‍ പ്രസിഡന്റ് ആര്‍. ഷാജിശര്‍മ്മ അദ്ധ്യക്ഷത വഹിക്കും. കെ. സോമപ്രസാദ് എം.പി, എം.എല്‍.എമാരായ എം. നൗഷാദ്, സുജിത്ത് വിജയന്‍പിള്ള, കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ. വരദരാജന്‍, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.കെ. അനിരുദ്ധന്‍, എക്‌സ്. ഏണസ്റ്റ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, ഫൗണ്ടേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.

Read more

ബാലാനന്ദന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ജി. സുന്ദരേശന്‍ ചടങ്ങില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സംഘാടക സമിതി ചെയര്‍മാന്‍ വി. രാജ്കുമാര്‍ സ്വാഗതവും ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് കെ. ജാജിമോള്‍ നന്ദിയും പറയും.