മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ; വെടിയേറ്റ്​ മരിച്ച വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം ഇന്ന്​ സംസ്​കരിക്കും

അ​ട്ട​പ്പാ​ടി മ​ഞ്ചി​ക്ക​ണ്ടി​യി​ൽ പൊ​ലീ​സ് വെ​ടി​വെ​ച്ചു ​കൊ​ന്ന സ്​​ത്രീ​യു​ടെ മൃ​ത​ദേ​ഹം വ്യാഴാ​ഴ്ച സം​സ്ക​രി​ക്കും. 23 ദി​വ​സ​മാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​ മോ​ർ​ച്ച​റി​യി​ൽ സൂക്ഷി​ച്ച മൃ​ത​ദേ​ഹം ക​ന്യാ​കു​മാ​രി അ​ള​ക​പ്പ​പു​രം ഇ​ന്ദി​ര ന​ഗ​ർ അ​ഞ്ചാം തെ​രു​വി​ൽ സേ​വ്യ​റി​​ൻെറ മ​ക​ൾ അ​ജി​ത എ​ന്ന ര​മ​യു​ടേ​താ​ണെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. ഇ​വ​രെ തിരി​ച്ച​റി​യാ​ൻ ആ​രും എ​ത്തി​യി​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സം ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളെ തേ​ടി ത​മി​ഴ് പ​ത്ര​ങ്ങ​ളി​ൽ പൊ​ലീ​സ് പ​ര​സ്യം ന​ൽ​കി​യി​രു​ന്നു. ബന്ധുക്കളാരും എത്താത്ത സാഹചര്യത്തിലാണ് പൊലീസ് മൃതദേഹം സംസ്‌കരിക്കുന്നത്. മൃതദേഹം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് പോരാട്ടം സംഘടന രംഗത്തെത്തിയെങ്കിലും വിട്ടുനൽകാൻ പൊലീസ് തയ്യാറായിട്ടില്ല. മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ പോരാട്ടം പ്രവർത്തകർ അനുമതി തേടിയിട്ടുണ്ടെങ്കിലും പൊലീസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Read more

അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ങ്ങ​ളെ​ന്ന നി​ല​യി​ൽ സം​സ്ക​രി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്നു​വെ​ന്നും മൃതദേ​ഹ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​തി​രി​ക്കാ​ൻ പൊ​ലീ​സ് ബ​ന്ധു​ക്ക​ളെ ഭീഷണിപ്പെ​ടു​ത്തു​ന്നു​വെ​ന്നും ആ​രോ​പി​ച്ച്​  പൗ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രാ​യ ഗ്രോ ​വാസുവും ഷൈ​ന​യും മ​റ്റും രംഗ​ത്ത് വ​ന്നി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത്​ സംസ്കരിക്കാ​ൻ ത​യാ​റാ​ണെ​ന്ന് കാണിച്ച്​ ഇ​വ​ർ ക​ള​ക്ട​ർ​ക്ക് ക​ത്തും ന​ൽ​കി. ഇ​ത് പരിഗണി​ച്ചി​ട്ടി​ല്ല. അ​ന്ത്യോ​പ​ചാ​രം അർ​പ്പി​ക്കാ​ൻ അ​നു​വാ​ദം വേ​ണ​മെ​ന്ന ആവശ്യത്തിലും ക​ളക്ട​ർ തീ​രു​മാ​നം അറിയിച്ചിട്ടില്ല. ഇ​തി​നി​ട​യി​ലാ​ണ് സം​സ്കാ​ര​ത്തി​ന് തീ​രു​മാ​നം. രാ​വി​ലെ ഒ​മ്പ​തി​ന്​ മെഡിക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ​നി​ന്ന്​ എ​ടു​ത്ത് ഗുരുവാ​യൂ​രി​ൽ സം​സ്ക​രി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.