ഭിന്നതയുണ്ടാക്കാന്‍ ശ്രമം, മോദിയേക്കാള്‍ വര്‍ഗ്ഗീയത സിപിഎമ്മിനെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ്. കേരളത്തില്‍ വര്‍ഗ്ഗീയത കാണിക്കുന്നത് സിപിഎമ്മാണെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ജല്‍പനങ്ങള്‍ക്ക് വില കൊടുക്കുന്നില്ലെന്ന് അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. ബിജെപിയും നരേന്ദ്ര മോദിയും ഡല്‍ഹിയില്‍ കാണിക്കുന്നതിനേക്കാള്‍ മോശമായ വര്‍ഗ്ഗീയതയാണ് സിപിഎമ്മിന്റേത്. സമുദായത്തില്‍ ഭിന്നത വളര്‍ത്താനാണ് സിപിഎം ശ്രമം എന്ന് അദ്ദേഹം ആരോപിച്ചു.

Read more

മൗലികമായ കാര്യങ്ങളില്‍ മുസ്ലീം ലീഗ് വിട്ടുവീഴ്ച്ചക്ക് തയ്യാറാകില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. സിപിഎം ചില വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയാണ്. അതേസമയം മറ്റ് ചില വിഭാഗങ്ങളെ പ്രീണിപ്പിക്കുകയാണ്. ചിലരെ ചവിട്ടി പുറത്താക്കുയും ചെയ്യുന്നു. സിപിഎമ്മിന്റെ ശൈലി ഇതാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളെ ലീഗ് ഭയപ്പെടുന്നില്ല. ലീഗ് ശക്തമായി മുന്നോട്ട് പോകുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.