പ്രണയിച്ച് വിവാഹം കഴിച്ചതിന് അച്ഛന്റെ പ്രതികാരം; മകളെ പ്രണയിച്ച യുവാവിനെ വീട്ടില്‍ കയറി വെട്ടി

മകളെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു. അഞ്ചാലംമൂട് സ്വദേശി പ്രണവ് ലാലിനെയാണ് പെണ്‍കുട്ടിയുടെ പിതാവ് സോമസുന്ദരം വീട്ടില്‍ കയറി വെട്ടിയത്. അക്രമം തടയാന്‍ ശ്രമിച്ച പ്രണവിന്റെ മാതാവ് തങ്കമ്മയ്ക്കും പരിക്കേറ്റു. സംഭവത്തിന് ശേഷം സോമസുന്ദരം ഒളിവിലാണ്.

പ്രണവ് ലാലും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങുകയും ഇവര്‍ വിവാഹിതരാവുകയുമായിരുന്നു. ഇതില്‍ പ്രകോപിതനായിട്ടാണ് പെണ്‍കുട്ടിയുടെ പിതാവ് സോമസുന്ദരം പ്രണവ് ലാലിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചത്.

ഞായറാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് പുറത്തേക്ക് ബൈക്കില്‍ പോകാന്‍ ഇറങ്ങുകയായിരുന്ന പ്രണവ് ലാലിനെ ഇയാള്‍ വെട്ടുകയായിരുന്നു. വീടിനുള്ളിലേക്ക് ഓടിക്കയറിയ പ്രണവിനെ വീടിനുള്ളില്‍ വെച്ചും ഇയാള്‍ വെട്ടി. വയറിന്റെ ഭാഗത്തും ഇരുകൈകളിലുമാണ് യുവാവിന് വെട്ടേറ്റത്. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രണവ് ലാലിന്റെ മാതാവ് തങ്കമ്മയ്ക്കും വെട്ടേറ്റത്. ഇവരുടെ വിരലിലാണ് പരിക്ക്.

Read more

തടയാന്‍ ശ്രമിച്ച പ്രണവ് ലാലിന്റെ മാതാവ് തങ്കമ്മയ്ക്കും വെട്ടേറ്റിറ്റുണ്ട്. ഇവരുടെ വിരലിലാണ് പരിക്കേറ്റത്. അഞ്ചാലംമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സോമസുന്ദരത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്.