കായംകുളത്ത് ദേശീയപാതയിലെ കുഴിയില്‍ വീണ് എസ്‌ഐക്ക് പരിക്കേറ്റു. കായംകുളം പ്രിന്‍സിപ്പല്‍ എസ്‌ഐ ഉദയകുമാറിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് കുഴിയില്‍ വീണത്.
ഡ്യൂട്ടി കഴിഞ്ഞ് രാത്രി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കായംകുളം കെപിഎസി ജംഗ്ഷനില്‍ വച്ചാണ് അപകടമുണ്ടായത്. കയ്യിനും കാലിനും പരിക്കേറ്റ എസ് ഐ കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
Read more
ആലപ്പുഴ ജില്ലയിലെ ദേശീയപാത 66ല്‍ ഏറ്റവും കൂടുതല്‍ കുഴികളുള്ള പ്രദേശമാണ് ഹരിപ്പാട് മുതല്‍ കൃഷ്ണപുരം വരെയുള്ള ഭാഗം. അതില്‍ ഏറ്റവും കൂടുതല്‍ കുഴികളുള്ള അപകട മേഖലയാണ് കായംകുളം – കൃഷ്ണപുരം പാത. ഇവിടെയാണ് എസ്‌ഐ അപകടത്തില്‍പ്പെട്ടത്.