പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട അന്തിമവിജ്ഞാപനം ആറ് മാസത്തിനകം, ആശങ്ക അറിയിച്ച് ക്രൈസ്തവ സംഘടനങ്ങള്‍

പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായുള്ള അന്തിമ വിജ്ഞാപനം ആറുമാസത്തിനകം ഇറക്കുമെന്ന് കേന്ദ്ര സർക്കാർ. ഇനി കേരളത്തിലും കർണാടകത്തിലും മാത്രമാണ് പദ്ധതികൾ നടപ്പിലാക്കാൻ ഉള്ളത്. ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും വരുത്താത്ത രീതിയിൽ പദ്ധതികൾ നടപ്പിലാക്കുമെന്നും കേന്ദ്ര സർക്കാർ പറയുന്നു. പരാതികൾ പരിശോധിക്കുന്ന സമിതി ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉടൻ നൽകും.

കേന്ദ്ര  സർക്കാരിന് സുപ്രീം കോടതി വിധി നടപ്പാക്കാൻ നിർബന്ധ ബുദ്ധിയുണ്ടെന്ന പ്രചാരങ്ങൾ നടക്കുന്നുണ്ട്. ജനങ്ങളെ ഉള്പെടുത്തികൊണ്ട് പദ്ധതി നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരടിന്മേല്‍ കേരളത്തിലും കര്‍ണാടകയിലുമാണ് പരാതികള്‍ അവശേഷിക്കുന്നത്. ക്രൈസ്തവ സംഘടനങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളിലെ പോലെ തന്നെ പരിഹാരം കാണും . ആറ് മാസത്തിനകം അന്തിമവിജ്ഞാപനം പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ’’ – വനം, പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ക്രൈസ്തവ സംഘടനങ്ങള്‍ തുടക്കം മുതൽ തന്നെ എതിർപ്പുകളാണ് ഉന്നയിക്കുന്നത്.