ഭിന്നശേഷിക്കാരന്റെ പെൻഷൻ പണം തിരികെ ചോദിച്ച് ധനവകുപ്പ്; തിരിച്ചടയ്‌ക്കേണ്ടത് 13 വർഷത്തെ പെൻഷൻ തുക!

ഭിന്നശേഷിക്കാരന്റെ പെൻഷൻ പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെടുന്ന വിചിത്ര ഉത്തരവുമായി ധനവകുപ്പ്. 13 വർഷത്തിനിടെ വികലാംഗ പെൻഷനായി വാങ്ങിയ 1.23 ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പ് നോട്ടീസ് നൽകി. കൊല്ലം പരവൂർ കലയ്ക്കോട് സ്വദേശിയായ ഭിന്നശേഷിക്കാരനായ ആർഎസ് മണിദാസിനാണ് നോട്ടീസ് ലഭിച്ചത്. ഒരാഴ്‌ചയ്‌ക്കകം തുക അടയ്ക്കണമെന്നാണ് ഉത്തരവ്.

ഡൗൺസിട്രത്തിന് പുറമെ 80% ബുദ്ധി വൈകല്യമടക്കം മറ്റ് പ്രശ്നങ്ങളുമുള്ള മണിദാസിന് ആകെയുള്ള ആശ്രയം 70 വയസിന് മുകളിൽ പ്രായമുള്ള മാതാപിതാക്കളാണ്. വികലാംഗ പെൻഷൻ കഴിഞ്ഞ 13 വർഷമായി മണിദാസിന് കിട്ടുന്നുണ്ട്. ഈ പെൻഷൻ തുകയാണ് ഉടൻ തിരിച്ചടക്കണമെന്ന് ധനവകുപ്പിന്റെ നിർദ്ദേശം വന്നത്. സർക്കാർ സ്കൂളിൽ തയ്യൽ അധ്യാപിക ആയിരുന്ന മണിദാസിന്റെ അമ്മയ്ക്ക് പെൻഷൻ ഉണ്ടെന്ന കാരണം പറഞ്ഞാണ് ധനവകുപ്പിന്റെ നടപടി.

മണിദാസ് വികലാംഗ പെൻഷന് അപേക്ഷിക്കുമ്പോൾ അമ്മയ്ക്ക് തുച്ചമായ തുകയായിരുന്നു പെൻഷൻ. കഴിഞ്ഞ വർഷം ആണ് പെൻഷൻ തുക വർധപ്പിച്ചത്. ഇതോടെയാണ് പെൻഷൻ തുക തിരിച്ചുപിടിക്കാൻ സർക്കാർ നീക്കം തുടങ്ങിയത്. പിതാവിന് വരുമാന മാർഗമില്ല. അമ്മയുടെ പെൻഷൻ മണി ദാസിന്റെ ചികിത്സക്ക് പോലും തികയുന്നില്ല. നിഈ സാഹചര്യത്തിലാണ് ഒന്നര ലക്ഷത്തിന് അടുത്തുള്ള പെൻഷൻ തുക അകം ഒരാഴ്‌ചയ്‌ക്കകം തിരിച്ചടക്കണമെന്ന നിർദേശം എത്തുന്നത്.