നിയമസഭ ഇന്നും പ്രക്ഷുബ്ധം; നടുത്തളത്തില്‍ സത്യാഗ്രഹമിരുന്ന് പ്രതിപക്ഷം

നിയമസഭയില്‍ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം. ഇന്നും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സഭയ്ക്കുള്ളിലെ വിവേചനങ്ങളില്‍ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നിയസഭയുടെ നടുക്കളത്തില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു.

മാ തോമസ്, അന്‍വര്‍ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീന്‍, എകെഎം അഷ്‌റഫ് എന്നിവരാണ് സഭയില്‍ ഇന്ന് മുതല്‍ സത്യഗ്രഹമിരിക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

ധിക്കാരം നിറഞ്ഞ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഉന്നയിച്ച ആവശ്യങ്ങളില്‍ നിന്നും പ്രതിപക്ഷം പിന്നോട്ടില്ലെന്നും വിഡി സതീശന്‍ പ്രഖ്യാപിച്ചു.

Read more

പതിപക്ഷ സത്യാഗ്രഹ സമരത്തിനെതിരെ ഭരണ പക്ഷം രംഗത്തെത്തെത്തി. സഭാ നടത്തിപ്പിനോടുളള വെല്ലുവിളിയാണ് പ്രതിപക്ഷം നടത്തുന്നതെന്നും കേരളം പോലുള്ള നിയമസഭയ്ക്ക് ഇത് ചേര്‍ന്നതല്ലെന്നും മന്ത്രി കെ രാജന്‍ മറുപടി നല്‍കി.