കാക്കനാട്ടെ ആര്യാസ് ഹോട്ടൽ അടപ്പിച്ചു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആർടിഒയ്ക്ക് ഭക്ഷ്യ വിഷബാധയേറ്റതിന് പിന്നാലെ തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗമാണ് ഹോട്ടൽ അടപ്പിച്ചത്. ആർടിഒ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആർടിഒയ്ക്കും മകനും ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി ഉയർന്നിരുന്നു. കാക്കനാട് കളക്ടറേറ്റിനു സമീപത്തെ ആര്യസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതോടെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് ആർടിഒ അനദകൃഷ്ണൻ തൃക്കാക്കര നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചത്.
Read more
ഭക്ഷണത്തിൽ നിന്നുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ആർടിഒയ്ക്കും മകനും ഉണ്ടായതെന്ന് ഡോക്ടർമാരും നഗരസഭ ആരോഗ്യവിഭാഗത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് ഹോട്ടൽ അടപ്പിച്ചത്. നഗരസഭാ പരിധിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമായി തുടരുമെന്നും തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.