വിദേശ നിർമിത വിദേശ മദ്യത്തിന്റെയും വിദേശ നിർമിത വൈനിന്റെയും വില വർധിച്ചു. വില വർധനവ് സംസ്ഥാനത്ത് ഇന്നലെ മുതൽ നിലവിൽ വന്നു. വിദേശ നിർമ്മിത മദ്യം 1800 രൂപ മുതൽ ലഭ്യമായിരുന്നിടത്ത് ഇനി മുതൽ 2500 രൂപയിൽ താഴെയുള്ള ബ്രാൻഡ് ഉണ്ടാകില്ല.
നിലവിൽ വിദേശ നിർമിത മദ്യത്തിന് മദ്യ കമ്പനികൾ ബിവ്‌റിജസ് കോർപറേഷന് നൽകേണ്ട വെയർഹൗസ് മാർജിൻ 5 ശതമാനാവും വിദേശ വൈനിന് 2.5 ശതമാനവുമാണ്. ഇത് 14 ശതമാനമായാണ് വർധിച്ചത്. ഷോപ്പ് മാർജിൻ 3 ശതമാനം, 5 ശതമാനം എന്നുള്ളതിൽ നിന്ന് 20 ശതമാനമായും വർധിച്ചു.
Read more
രണ്ടിനത്തിലുമായി ഒറ്റയടിക്കു വൻ വർധന വന്നതോടെ വില കുത്തനെയാണ് ഉയർന്നിരിക്കുന്നത്. വിദേശത്തു നിർമിക്കുന്ന മദ്യത്തിനും വൈനിനും ഒരേ നിരക്കിലായിരിക്കും ഇനി മുതൽ മാർജിൻ.