തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ അപമാനിച്ച പ്രതി അറസ്റ്റില്‍. ആലത്തൂര്‍ സ്വദേശി സുരേഷ് എന്ന മധു ആണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. തൃശൂര്‍ പൂരം കാണാനെത്തിയ ഇംഗ്ലണ്ട് സ്വദേശിനിയായ വ്‌ളോഗര്‍ക്ക് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അതിജീവിത സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. പൂരത്തിന്റെ ദിവസം രാത്രിയിലായിരുന്നു അതിക്രമം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ശേഷമാണ് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ വിദേശ വനിത പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല.
Read more
പ്രതിയുടെ ദൃശ്യങ്ങളല്ലാതെ പൊലീസിന് പ്രാഥമിക ഘട്ടത്തില്‍ മറ്റ് വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് തൃശൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. പൂരം ചിത്രീകരിക്കുന്നതിന് ശ്രീമൂലസ്ഥാനത്തെത്തിയപ്പോഴായിരുന്നു പ്രതി അതിക്രമം നടത്തിയത്.