'അവിശ്വസനീയമായ അനുഭവം'; ശബരിമല ദര്‍ശനം നടത്തി കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ. അബ്ദുള്‍ സലാം

ശബരിമല ദര്‍ശനം നടത്തി കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ. അബ്ദുള്‍ സലാം. ഫെയ്‌സ്ബുക്കിലൂടെ അബ്ദുള്‍ സലാം തന്നെയാണ് ശബരിമല ദര്‍ശനം നടത്താന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചത്.

‘ഇന്ന് ശബരിമല ദര്‍ശനം നടത്താനുള്ള ഭാഗ്യം ലഭിച്ചു. സ്വാമി അയ്യപ്പന്റെയും വാവര് സ്വാമിയുടെയും സന്നിധിയിലെത്തി പ്രാര്‍ത്ഥിച്ചു. അതൊരു അവിശ്വസനീയമായ അനുഭവമായിരുന്നു.’ എന്നാണ് സന്നിധാനത്ത് നിന്നുമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് അദ്ദേഹം കുറിച്ചത്.

കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന അബ്ദുല്‍ സലാം പിന്നീട് ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഡോ. അബ്ദുല്‍ സലാമിനെ ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷനായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ നിയമിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടു.

Read more