IPL 2025: ട്രോളന്മാര്‍ ഇത് കാണുന്നുണ്ടല്ലോ അല്ലേ, സിഎസ്‌കെയെ കുറിച്ച് ന്യൂസിലന്‍ഡ് മുന്‍ പേസര്‍ പറഞ്ഞത്, കല്ലെറിയാന്‍ വരട്ടെ, ഇതുകൂടി ഒന്ന് കേള്‍ക്ക്

ഐപിഎലില്‍ ഈ സീസണില്‍ തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങി ടൂര്‍ണമെന്റില്‍ അവസാന സ്ഥാനക്കാരായി മാറിയ ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. റിതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയില്‍ ആദ്യ മത്സരങ്ങളില്‍ ഇറങ്ങിയ ടീമിന് തുടര്‍ച്ചയായ പരാജയങ്ങളാണ് നേരിടേണ്ടി വന്നത്. മുംബൈ ഇന്ത്യന്‍സിനെതിരെ മാത്രമാണ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈ ജയിച്ചത്. ഗെയ്ക്വാദിന് മുന്‍പ് ചെന്നൈ ക്യാപ്റ്റനായിരുന്നു രവീന്ദ്ര ജഡേജ. എന്നാല്‍ ജഡ്ഡുവിന് കീഴില്‍ ടീമിന് ടൂര്‍ണമെന്റില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ സാധിച്ചില്ല. ഈ സീസണില്‍ നായകനായി ധോണി തിരിച്ചെത്തിയ സമയത്തും ആദ്യ മത്സരത്തില്‍ തോല്‍വിയോടെയായിരുന്നു തുടക്കം.

അതേസമയം ഐപിഎല്ലില്‍ നയിക്കാന്‍ ഏറെ ബുദ്ധിമുട്ടുളള ടീം സിഎസ്‌കെയാണെന്ന് പറയുകയാണ്‌ മുന്‍ ന്യൂസിലന്‍ഡ് പേസര്‍ സൈമണ്‍ ഡൗള്‍. “റിതുരാജിന് വളരെ ബുദ്ധിമുട്ടേറിയ ഒരു സീസണായിരുന്നു ഇത്. എല്ലാ മത്സരങ്ങളിലും കളിയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്ത്‌ അദ്ദേഹം കളിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചു. എന്നിരുന്നാലും എംഎസ് ധോണി ഉളളിടത്തോളം കാലം ഒരു ക്യാപ്റ്റന് പൂര്‍ണ നിയന്ത്രണം ലഭിക്കുന്നത് നിങ്ങള്‍ക്ക് ഒരിക്കലും കാണാന്‍ കഴിയില്ല. ഐപിഎല്ലില്‍ നയിക്കാന്‍ എറ്റവും ബുദ്ധിമുട്ടുളള ഫ്രാഞ്ചൈസിയാണ് സിഎസ്‌കെ.

Read more

ധോണി ക്യാപ്റ്റന്മാരെ ശല്യപ്പെടുത്തിയിരുന്നു എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ അത്‌ അദ്ദേഹത്തെപ്പോലുളള ഒരു കളിക്കാരനെ നയിക്കുന്നതിന്റെ മഹത്വം കൊണ്ടാണ്, സൈമണ്‍ ഡൗള്‍ കൂട്ടിച്ചേര്‍ത്തു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പ്പിച്ച് കഴിഞ്ഞ മത്സരത്തില്‍ വിജയവഴിയില്‍ തിരിച്ചെത്തിയ ചെന്നൈ എപ്രില്‍ 20ന് മുംബൈ ഇന്ത്യന്‍സിനെയാണ് അടുത്തതായി നേരിടുക. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വച്ചാണ് ഈ മത്സരം.