എംടി വാസുദേവൻ നായരെ വിമർശിച്ച് സിപിഎം നേതാവ് ജി സുധാകരൻ രംഗത്ത്. ഭരണം കൊണ്ട് മാത്രം ഒരു പ്രശ്നവും തീരില്ല, സമരവും വേണം. ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാൻ എം.ടി വരേണ്ടതില്ല. എം.ടി പറഞ്ഞപ്പോൾ ആറ്റം ബോംബ് വീണു എന്ന് പറഞ്ഞ് ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും ജി സുധാകരൻ പറഞ്ഞു.
എം.ടി എന്തോ പറഞ്ഞപ്പോൾ ചിലർക്ക് ഭയങ്കര ഇളക്കം. ചില സാഹിത്യകാരൻമാർക്ക് ഉൾവിളിയുണ്ടായി. പറയാനുള്ളത് പറയാതെ എം.ടി പറഞ്ഞപ്പോൾ പറയുന്നു. ഇതു തന്നെ ഭീരുത്വമാണ്. എം.ടി പറഞ്ഞത് ഏറ്റു പറഞ്ഞ് സാഹിത്യകാരൻമാർ ഷോ കാണിക്കുന്നുവെന്നും സുധാകരൻ ആരോപിച്ചു.വിഷയത്തിൽ ടി പദ്മനാഭൻ മാത്രം പ്രതികരിച്ചില്ല.എം.ടി പറഞ്ഞത് സർക്കാരിനോട് അല്ല . നേരത്തെയും ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും ജി സുധാകരൻ പറഞ്ഞു.
Read more
അതേസമയം താൻ പറയുന്നത് അച്ചടക്ക ലംഘനമല്ല, പാർട്ടി നയങ്ങളാണ്. ആലപ്പുഴ ജില്ലയിൽ വി.എസ് കഴിഞ്ഞാൽ പാർട്ടി അംഗത്വത്തിൽ സീനിയറാണ് താൻ. തനിക്ക് 60 വർഷമായി പാർട്ടി അംഗത്വമുണ്ടെന്നും, വി.എസിന് 85 വർഷമായി ഉണ്ടെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.