കനത്ത മഴ; സംസ്ഥാനത്ത് പത്തിലധികം ട്രെയിനുകൾ വൈകിയോടുന്നു

കനത്ത മഴയെയും മോശം കാലാവസ്ഥയെയും തുടർന്ന് പത്തിലധികം ട്രെയിനുകൾ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് വൈകിയോടുന്നത്.

വൈകിയോടുന്ന ട്രെയിനുകളുടെ വിവരങ്ങൾ

  • ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് 1.45 മണിക്കൂർ വൈകിയോടുന്നു
  • അന്ത്യോദയ എക്‌സ്പ്രസ് 50മിനുറ്റ് വൈകിയോടുന്നു
  • മലബാർ എക്‌സ്പ്രസ് 1.45 മണിക്കൂർ വൈകിയോടുന്നു
  • തിരുപ്പതി- കൊല്ലം ട്രെയിൻ 20 മിനുറ്റ് വൈകിയോടുന്നു
  • മൈസൂർ -കൊച്ചുവേളി ട്രെയിൻ 50 മിനുറ്റ് വൈകിയോടുന്നു
  • ഹംസഫർ എക്‌സ്പ്രസ് 1.30 മണിക്കൂർ വൈകിയോടുന്നു
  • ജയന്തി, എൽടിടി കൊച്ചുവേളി ട്രെയിനുകൾ 6 മണിക്കൂർ വൈകിയോടുന്നു
  • ഐലന്റ് എക്‌സ്പ്രസ് ഒരുമണിക്കൂർ വൈകിയോടുന്നു
  • ഇന്റർസിറ്റി 25 മിനുറ്റ് വൈകിയോടുന്നു
  • മുംബൈ സിഎസ്ടി എക്‌സ്പ്രസ് 15 മിനിറ്റ് വൈകിയോടുന്നു

സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. നാളെ ആലപ്പുഴ, എറണാകുളം, തൃശൂർ, ജില്ലകളിലും മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്.