BGT 2024: രോഹിത് ബാറ്റിംഗിന് വരുമ്പോൾ ഞങ്ങൾക്ക് ആശ്വാസമാണ്; അവനെ പുറത്താകേണ്ട ആവശ്യമില്ല, തന്നെ പുറത്തായിക്കോളും"; താരത്തിന് നേരെ ട്രോള് മഴ

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്‌ട്രേലിയൻ ടീം പരിതാപകരമായ കാണുന്ന ഏക ഇന്ത്യൻ താരമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ. നാളുകൾ ഏറെയായി ടീമിൽ മോശമായ പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്. അഞ്ചാമനായി ഇറങ്ങിയപ്പോഴും ഓപണിംഗിൽ ഇറങ്ങിയപ്പോഴും എല്ലാം താരം ഫ്ലോപ്പ് ആയിരുന്നു. ഇന്നത്തെ മത്സരത്തിലും അത് തന്നെ അദ്ദേഹം ആവർത്തിച്ചു.

എന്നാൽ എതിരാളികൾക്ക് രോഹിത് ശർമ്മ ക്രീസിലേക്ക് വരുന്നത് സന്തോഷമാണ്. കാരണം അവർക്ക് വലിയ ബുദ്ധിമുട്ട് സമ്മാനിക്കാതെ ദേ വന്നു ദാ പോയി ശൈലിയിൽ ബാറ്റ് ചെയ്യുന്ന അയാൾ ഒരു ഫ്രീ വിക്കറ്റ് ആണ്. പ്രത്യേകിച്ച് പണിപ്പെടാതെ തന്നെ അയാൾ സ്വയം പുറത്താകാനുള്ള വഴി കണ്ടെത്തും. ഇന്ന് അഞ്ച് പന്തുകളിൽ വെറും 3 റൺസ് നേടി അദ്ദേഹം മടങ്ങി.

ബാറ്റിംഗിൽ മാത്രമല്ല ക്യാപ്റ്റൻസിയിലും അദ്ദേഹം ഫ്ലോപ്പായിരുന്നു. ഫോം ഔട്ട് ആയി നിൽക്കുന്ന താരങ്ങളെ തകർപ്പൻ ഫോമിലാകുന്ന ക്യാപ്റ്റൻസി പദ്ധതികളാണ് രോഹിത് സജ്ജമാക്കിയത്. 24 ഓവറുകൾ എറിഞ്ഞ മുഹമദ് സിറാജ് ഒരു വിക്കറ്റ് പോലും നേടാതെ 122 റൺസ് ആണ് വഴങ്ങിയത്. നാളുകൾ ഏറെയായി സിറാജിന് കാര്യമായ ഇമ്പാക്ട് ടീമിൽ ഉണ്ടാകാൻ സാധിച്ചിരുന്നില്ല. ഇന്ത്യൻ സ്‌ക്വാഡിൽ സിറാജിന് പകരം മികച്ച പ്രകടനം നടത്താൻ കെല്പുള്ള താരങ്ങൾ ഉണ്ടായിട്ടും എന്ത് കൊണ്ടാണ് സിറാജിനെ തിരഞ്ഞെടുത്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്.