ഓര്‍ത്തഡോക്സ് യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പള്ളി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട, ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവെച്ചു.
സംസ്ഥാന സര്‍ക്കാരിന്റെയും യാക്കോബായ സഭയുടെയും ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിധിക്ക് അനുസൃതമായാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. അത് നടപ്പാക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ട്. ജില്ലാ ഭരണകൂടം ഉത്തരവ് നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കോടതി വിധി നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്. പള്ളി ഏറ്റെടുക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കണം. ഉത്തരവ് എങ്ങനെ നടപ്പാക്കണം എന്ന് നിർദേശിക്കാൻ കോടതികൾക്ക് അധികാരമുണ്ട്. 1934-ലെ ഭരണഘടന അനുസരിച്ച് കോതമംഗലം പള്ളി ഭരണം നിര്‍വ്വഹിക്കപ്പെടണമെന്നും ഹൈക്കോടതി പറഞ്ഞു.
Read more
സുപ്രീം കോടതി വിധിക്ക് എതിരാണ് സിംഗിൾ ബെഞ്ച് വിധി എന്ന സർക്കാർ വാദം കോടതി തള്ളി. ഓർത്തഡോക്സ് വികാരിക്ക് യോഗ്യത ഇല്ലെന്ന വാദത്തിലും കഴമ്പില്ലെന്ന് കോടതി പറഞ്ഞു.