'നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുത്. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കൃഷ്ണ ചിത്രങ്ങങ്ങൾ വരച്ച് ജനശ്രദ്ധ നേടിയ ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചത് വലിയ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. കൃഷ്ണ ജന്മാഷ്ടമി ദിനത്തിലാണ് ജസ്‌ന സലീം ഗുരുവായൂർ ക്ഷേത്രത്തിന്റെ നടപ്പന്തലിൽ കേക്ക് മുറിച്ചത്.

Read more

നടപ്പന്തലിൽ കേക്ക് മുറിച്ച്‌ ആഘോഷിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മുട്ട അടക്കമുള്ള നോൺ വെജ് വിഭവങ്ങൾ ചേർത്ത് തയ്യാറാക്കിയ കേക്ക് ക്ഷേത്രത്തിന്റെ നടപ്പന്തലിൽ പ്രവേശിപ്പിച്ചതിനെതിരെ ബിജെപി പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു.