കേരള വർമ്മ കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി ഇന്ന് വിധി പറയും. യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.കെ.എസ്.യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടനാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
തെരഞ്ഞെടുപ്പിന്‍റെ യഥാർഥ ടാബുലേഷൻ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാകും കോടതി വിധി പറയുക. അതേ സമയം ക്യാംപസ് തെരഞ്ഞെടുപ്പിനെ കുറിച്ച് പരാതി ഉണ്ടെങ്കിൽ കോടതിയെ അല്ല, വൈസ് ചാൻസിലറെയാണ് സമീപിക്കേണ്ടതെന്നാണ് സർവ്വകലാശാലയുടെ നിലപാട്.
Read more
റീ കൗണ്ടിങിൽ, അസാധു വോട്ടുകൾ സാധുവായി പരിഗണിച്ചെന്നും, ഇത് മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും, അതിനാൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടന്‍റെ ആവശ്യം. സംസ്ഥാന വ്യാപകമായി ഏറെ വിവാദങ്ങൾക്ക് വഴിവച്ച സംഭവമായിരുന്നു കേരള വർമ്മ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ നടന്ന ക്രമക്കേട്.