അതീവ സുരക്ഷാമേഖല; സെക്രട്ടേറിയറ്റില്‍ സിനിമ-സീരിയല്‍ ചിത്രീകരണം നിരോധിച്ചു

സെക്രട്ടേറിയറ്റിനുള്ളില്‍ സിനിമ – സീരിയല്‍ ചിത്രീകരണങ്ങള്‍ നിരോധിച്ചു. അതീവ സുരക്ഷാ മേഖലയായതിനെ തുടര്‍ന്നാണ് തീരുമാനം. സെക്രട്ടേറിയറ്റിലും പരിസരത്തും ചിത്രീകരണത്തിന് അനുമതി നല്‍കില്ലെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.

Read more

ഇതേ തുടര്‍ന്ന് സിനിമാ -സീരിയല്‍ ചിത്രീകരണ അനുമതി തേടിയുള്ള അപേക്ഷകള്‍ സര്‍ക്കാര്‍ തള്ളി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള ചിത്രീകരണം ഇനി മുതല്‍ പിആര്‍ഡി ആയിരിക്കും നിര്‍വഹിക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.