ആത്മഹത്യ ചെയ്യാന്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച ഭാര്യയ്ക്ക് തീപ്പെട്ടി നല്‍കി, ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം നേമത്ത് ഭര്‍തൃവീട്ടില്‍ യുവതി തീകൊളുത്തി മരിച്ച സംഭവത്തില്‍ മുന്‍ സൈനികനായ ഭര്‍ത്താവ് അറസ്റ്റില്‍. വെള്ളായണി സ്റ്റുഡിയോ റോഡ് പ്ലാങ്കാലമുക്ക് നന്ദാവനത്തില്‍ എസ് ബിജുവാണ്(46) അറസ്റ്റിലായത്. ആത്മഹത്യ ചെയ്യാന്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച ഭാര്യയെ മര്‍ദ്ദിക്കുകയും, തീപ്പെട്ടി എടുത്ത് നല്‍കുകയും ചെയ്തതിന് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. നേമം പൊലീസ് ക്വാര്‍ട്ടേഴ്സ് റോഡില്‍ അംബുജ വിലാസത്തില്‍ ശിവന്‍കുട്ടി നായരുടെയും നിര്‍മ്മലകുമാരിയുടെയും മകള്‍ ദിവ്യ (38)യാണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവുമായി വഴക്ക് ഉണ്ടാവുകയും തുടര്‍ന്ന് ദിവ്യ ശരീരത്തില്‍ മണ്ണെണ്ണ ഒഴിക്കുകയുമായിരുന്നു. എന്നാല്‍ ഭാര്യയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കാതെ അവരെ ബിജു മര്‍ദ്ദിക്കുകയായിരുന്നു. ഇവരുടെ മകള്‍ വീട്ടില്‍ ഉള്ളപ്പോഴായിരുന്നു സംഭവം. തീപ്പെട്ടി എടുത്ത് നല്‍കി ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്തു.

Read more

ഇത് സംബന്ധിച്ച് മകള്‍ മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.