കൊട്ടാരക്കരയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

കൊല്ലം കൊട്ടാരക്കരയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. നെടുവത്തൂര്‍ പുല്ലാമലയിലാണ് സംഭവം. പുല്ലാമല സ്വദേശി രാജന്‍(64) ആണ് ഭാര്യ രമയെ(56) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

ആക്രമണം തടയാനെത്തിയ രമയുടെ സഹോദരി രതിയുടെ കൈവിരലുകള്‍ രാജന്‍ വെട്ടിമാറ്റി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read more

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. റമ്പര്‍ തോട്ടത്തിലൂടെ പോവുകയായിരുന്ന രമയെ രാജന്‍ മറഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു. മരണം ഉറപ്പിച്ച ശേഷം രാന്‍ തൂങ്ങിമരിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്.