"ബത്തേരി അർബൻ ബാങ്ക് അഴിമതിയിൽ ഐ.സി ബാലകൃഷ്ണന് പങ്ക്": കെ.പി.സി.സിക്ക് പരാതി നൽകി പി.വി ബാലചന്ദ്രന്‍

വയനാട്ടിലെ കോൺഗ്രസിൽ വീണ്ടും തര്‍ക്കം രൂക്ഷം. സുൽത്താൻ ബത്തേരി അർബൻ ബാങ്ക് അഴിമതിയിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയ്ക്ക് പങ്കെന്ന ആരോപണവുമായി കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം പിവി ബാലചന്ദ്രൻ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി പി.വി ബാലചന്ദ്രന്‍ കെ.പി.സി.സിക്ക് പരാതി നല്‍കി.

ഐ.സി ബാലകൃഷ്ണന്‍ പണം വാങ്ങിയതിന് തന്റെ കൈവശം തെളിവുണ്ടെന്നാണ് പി.വി ബാലചന്ദ്രന്‍ അവകാശപ്പെടുന്നത്. അഴിമതി കേസില്‍ മുൻ ഡി.സി.സി പ്രസിഡന്‍റ് കൂടിയായ ഐ.സി ബാലകൃഷ്ണനെതിരെ കെ.പി.സി.സി നടപടി സ്വീകരിക്കണമെന്നും പി.വി ബാലചന്ദ്രന്‍ പരാതിയിൽ ആവശ്യപ്പെട്ടു.

Read more

അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഐ.സി ബാലകൃഷ്ണന്‍ പറയുന്നത്. ബത്തേരി അര്‍ബന്‍ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ വയനാട് കോണ്‍ഗ്രസില്‍ തര്‍ക്കം നിലനിന്നിരുന്നു. നേരത്തേ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെതിരെ പി.വി ബാലചന്ദ്രന്‍ രംഗത്തെത്തിയിരുന്നുവെന്നും ആ ഘട്ടത്തല്‍ തനിക്കെതിരെയും ബാലചന്ദ്രന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെന്ന് ഐ.സി ബാലകൃഷ്ണന്‍ പറയുന്നു.