കൊല്ലം പാരിപ്പള്ളി മീനമ്പലത്ത് ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ച ശേഷം മരുമകൻ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് വീട് കത്തിച്ചു. ശേഷം ആത്മഹത്യക്കും ശ്രമിച്ചു. കഴുത്തും കൈ ഞരമ്പും മുറിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഇന്നു രാവിലെയാണ് സംഭവം. ഇരുവരുടെയും ആരോഗ്യനില ഗുരുതരമാണ്.
Read more
മണിയപ്പൻ (60) ഭാര്യാ മാതാവ് രത്നമ്മ (80) എന്നിവരാണ് ചികിത്സയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉള്ളത്. പരവൂരിൽ നിന്ന് അഗ്നി രക്ഷാ സേനാംഗങ്ങൾ എത്തിയാണ് വീട്ടിലെ തീ കെടുത്തിയത്.