നിലവിലുള്ള യാത്രാ നിരക്ക് വര്‍ദ്ധന സ്വീകാര്യമല്ലെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥ്. വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലി കൂട്ടാത്ത നിരക്ക് വര്‍ദ്ധന സ്വകാര്യ ബസ്സുകള്‍ക്ക് യാതൊരു ഗുണവുമുണ്ടാക്കില്ല. രണ്ട് രൂപ മാത്രം മിനിമം ചാര്‍ജില്‍ വര്‍ദ്ധന യുമായി ഈ വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇപ്പോള്‍ പ്രഖ്യാപിച്ച ഈ നിരക്ക് സ്വീകാര്യമല്ല. ബസ് യാത്രക്കാരില്‍ 70 ശതമാനത്തിലധികം വിദ്യാര്‍ത്ഥികളാണ്. വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലി കൂട്ടാത്ത നിരക്ക് വര്‍ദ്ധന സ്വകാര്യ ബസ്സുകള്‍ക്ക് യാതൊരു ഗുണവുമുണ്ടാക്കില്ല. സംഘടനാ ഭാരവാഹികളുമായി ആശയ വിനിമയം നടത്തി എന്താണ് അടുത്ത നടപടിയെന്ന് തീരുമാനിക്കും.
സമര പ്രഖ്യാപനം ഇപ്പോള്‍ നടത്താന്‍ കഴിയില്ല. മറ്റ് സംഘടനകളുമായി ആശയ വിനിമയം നടത്തിയ ശേഷം തീരുമാനത്തില്‍ എത്തും. 72 രൂപ ഇന്ധന വിലയുള്ളപ്പോഴാണ് ജസ്റ്റിസ് രാമചന്ദ്രന്‍ മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. ഇന്ന് 98.52 രൂപയാണ് ഡീസല്‍ ലിറ്ററിന് വില. ഡീസല്‍ വിലയില്‍ 30 രൂപയുടെ വര്‍ദ്ധന ഉണ്ടായിട്ടും രണ്ട് രൂപ മാത്രം മിനിമം ചാര്‍ജില്‍ വര്‍ദ്ധനയുമായി ഈ വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല’, ടി ഗോപിനാഥ് പറഞ്ഞു.
Read more
ബസ് ചാര്‍ജ് മിനിമം 12 രൂപയാക്കി ഉയര്‍ത്തണമെന്ന ബസുടമകളുടെ ആവശ്യം തളളിയാണ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബസ് ചാര്‍ജ് വര്‍ദ്ധനയ്ക്ക് എല്‍ഡിഎഫ് യോഗം അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഗതാഗത മന്ത്രി ആന്റണി രാജുവാണ് നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചത്.