കരണ്‍ ഥാപ്പറിനും രവീഷ്‌കുമാറിനും ഇന്ത്യ മീഡിയ പേഴ്സണ്‍ പുരസ്‌കാരം ആര്‍.രാജഗോപാലിന് സ്പെഷ്യല്‍ജൂറി അവാര്‍ഡ്

കേരള മീഡിയ അക്കാദമിയുടെ രണ്ടു വര്‍ഷത്തെ ഇന്ത്യന്‍ മീഡിയ പേഴ്സണ്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. 2021-22ലെ അവാര്‍ഡ് പ്രഗത്ഭ ടി.വി. അഭിമുഖകാരന്‍ കരണ്‍ ഥാപ്പറിനും 2022-23ലെ അവാര്‍ഡ് എന്‍ഡിഎന്‍.ഡി. ടി.വി മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററായ രവീഷ് കുമാറിനുമാണ്. 2022-23ലെ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ദ ടെലിഗ്രാഫ് എഡിറ്റര്‍ അറ്റ്ലാര്‍ജ് ആര്‍.രാജഗോപാലിനാണ്.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് സമ്മാനിക്കുക. നവംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അറിയിച്ചു.

Read more

തോമസ് ജേക്കബ്, ഡോ.വേണു രാജാമണി, ജോസി ജോസഫ്, ഡോ.മീന.ടി. പിളള എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. നേരത്തേ എന്‍.റാമും ബര്‍ഖ ദത്തും ഈ പുരസ്‌കാരത്തിന് അര്‍ഹരായിരുന്നു. എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍ പങ്കെടുത്തു.