വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ കേരളം. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം പരിഗണിക്കുകയുള്ളൂവെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സംസ്ഥാന സര്‍ക്കാരിന്റെ നയമല്ലെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. മറിച്ച് പാഠ്യപദ്ധതി നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍ ഓരോ ക്ലാസിലും ഓരോ കുട്ടിയും നേടേണ്ട ശേഷികള്‍ നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
Read more
സര്‍ക്കാര്‍ ഇതിനകം തന്നെ സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായി ഈ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയും ഇക്കഴിഞ്ഞ അര്‍ദ്ധവാര്‍ഷിക പരീക്ഷ മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. 8 മുതല്‍ 10 വരെ ക്ലാസിലെ കുട്ടികളില്‍ നിശ്ചിത ശേഷികള്‍ നേടാത്തവര്‍ക്കായി പ്രത്യേക പഠനപിന്തുണാ പരിപാടി സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിക്കുകയും ഈ ശേഷികള്‍ നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.