തിരഞ്ഞെടുപ്പിന് ശേഷം ജൂണിൽ ആഫ്രിക്കയിലേക്ക് പോയ നിലമ്പൂർ എം.എൽ.എയെ തേടി സിയെറ ലിയോണ്‍ പ്രസിഡന്‍റിന്‍റെ ഫെയ്സ്ബുക്ക് പേജിൽ പൊങ്കാലയുമായി ഒരു കൂട്ടർ.
യു.ഡി.എഫ് സൈബര്‍ പ്രവര്‍ത്തകരാണ് അൻവർ എം.എൽ.എ ട്രോളി മലയാളത്തിലും ഇംഗ്ലീഷിലുമടക്കം പ്രസിഡന്റിന്റെ ഫെയ്സ്ബുക്ക് പേജിൽ കമന്റുമായി എത്തിയത്.
ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കയിലെ സിയെറ ലിയോണിലാണ് പി.വി അന്‍വര്‍ നിലവിലുള്ളത്. കോവിഡ് സാഹചര്യം നില നില്‍ക്കുന്നതിനാല്‍ എം.എൽ.എ തിരിച്ചെത്താൻ വൈകുമെന്നാണ് സൂചന.
എം.എല്‍.എയുടെ ഔദ്യോഗിക നമ്പറും മാധ്യമങ്ങള്‍ക്കടക്കം ലഭ്യമല്ലെന്നും വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് എം.എൽ.എയും ഇടത് സൈബർ സഖാക്കളെയും ട്രോളി യു.ഡി.എഫ് സൈബർ പ്രവർത്തകർ രംഗത്തെത്തിയത്.
തന്റെ അഭാവത്തിലും മണ്ഡലത്തിലെ എല്ലാ പ്രവർത്തനങ്ങളും ബുദ്ധിമുട്ടില്ലാതെ നടക്കുന്നുണ്ടെന്ന് അൻവർ എം.എൽ.എ നേരത്തെ വ്യക്തമാക്കിയിരുന്നു.