ഗ്രൂപ്പെന്നത് പഴയകഥയെന്ന് കെ സുധാകരന്‍; ഗ്രൂപ്പ് മാനേജര്‍മാരുടെ പട്ടിക വാങ്ങിയിട്ടില്ല

ഗ്രൂപ്പ് നേതാക്കളുടെ പട്ടികവാങ്ങിയല്ല ഡിസിസി അധ്യക്ഷന്മാരുടെ ലിസ്റ്റ് കൈമാറിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഗ്രൂപ്പെന്നത് പഴയ കഥയെന്ന് സുധാകരന്‍ മാധ്യമങ്ങളോടായി പറഞ്ഞു. ഡല്‍ഹിയില്‍ ഡിസിസി അധ്യക്ഷന്മാരുടെ ചുരുക്കപട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി അധ്യക്ഷന്‍ കെസുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് എന്നിവരാണ് രാഹുല്‍ഗാന്ധിക്ക് ഡിസിസി അധ്യക്ഷന്മാരുടെ ചുരുക്കപ്പട്ടിക കൈമാറിയത്.

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തതെന്തുകൊണ്ട്, ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ സ്‌റ്റേറ്റ്‌മെന്റ് എടുക്കാത്തതെന്താണെന്നും, ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന വാജ്യ ആരോപണത്തിന്റെ പേരില്‍ മണിക്കൂറുകള്‍ ചോദ്യം ചെയ്തതല്ലേയെന്നും സുധാകരന്‍ ചോദിച്ചു.

Read more

പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ പിണറായി വിജയന്‍ പറഞ്ഞകാര്യങ്ങള്‍ക്കും വിപരീതമായാണ് പ്രവൃത്തിയെന്നും സുധാകരന്‍ പറഞ്ഞു. നെടുമങ്ങാട് സ്ഥാനാര്‍ഥിയായിരുന്ന പി എസ് പ്രശാന്ത് യുഡിഎഫിനും, കോണ്‍ഗ്രസിനും എതിരായ നടത്തിയ പ്രസ്താവന തെറ്റാണെന്നും, പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.