IPL 2025: എന്നെ ചെണ്ടയെന്ന് വിളിച്ചവർക്കുള്ള മറുപടിയാണ് ഇത്; ആർച്ചറിന്റെ നേട്ടത്തിൽ കൈയടിച്ച് ആരാധകർ

അവസാന സ്ഥാനത്ത് കിടക്കുന്ന ടീമുകളുടെ പോരിൽ ചെന്നൈ സൂപ്പർ കിങ്സിന് തോൽവി. രാജസ്ഥാൻ റോയൽസാണ് ചെന്നൈയെ 6 റൺസിന് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാൻ ഉയർത്തിയ 184 റൺ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ പോരാട്ടം 176-6 റൺസിൽ അവസാനിക്കുക ആയിരുന്നു. രാജസ്ഥാൻ കൂടി ജയിച്ചതോടെ സീസണിൽ എല്ലാ ടീമുകളും ഒരു മത്സരത്തിൽ എങ്കിലും ജയം സ്വന്തമാക്കി.

ചെന്നൈക്കെതിരെ മികച്ച ബോളിങ് പ്രകടനം നടത്തിയ താരമാണ് ജോഫ്രാ ആർച്ചർ. 3 ഓവറിൽ 18 റൺസ് വഴങ്ങി അതിൽ നിന്നായി ഒരു മെയ്ഡൻ ഓവറും ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു അദ്ദേഹം. രാജസ്ഥാൻ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയെ തുടക്കത്തിൽ ഉള്ള മെല്ലെപോക്ക് ആണ് തകർത്തത്. ഒരുപാട് മത്സരങ്ങൾക്ക് ശേഷം വളരെ മനോഹരമായി പന്തെറിഞ്ഞ ജോഫ്രെ ആർച്ചർ ചെന്നൈ ഓപ്പണർമാരെപൂട്ടുകയും യുവതാരം രചിൻ രവീന്ദ്രയുടെ വിക്കറ്റ് നേടുകയും ചെയ്തതോടെ രാജസ്ഥാൻ ആഗ്രഹിച്ച തുടക്കം അവർക്ക് കിട്ടി.

ഐപിഎലിൽ സൺ റൈസേഴ്സിനെതിരെ നടന്ന ആദ്യ മത്സരത്തിൽ 4 ഓവറിൽ 76 റൺസ് വഴങ്ങി ടീമിൽ മോശമായ പ്രകടനമാണ് ആർച്ചർ നടത്തിയത്. അതിൽ വൻതോതിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ അതിനുള്ള മറുപടി അദ്ദേഹം കൊടുത്തിരിക്കുകയാണ്. ഈ സീസണിലെ ആദ്യ മെയ്ഡൻ ഓവർ എന്ന നേട്ടമാണ് ആർച്ചർ സ്വന്തമാക്കിയത്.