ശബരിമല: എം.എ ബേബി സി.പി.എമ്മിൽ പാര്‍ശ്വവത്കരിക്കപ്പെട്ട നേതാവ്, റോഡ് സൈഡിലിരുന്ന് അഭിപ്രായം പറയുന്ന പോലെയെന്ന് സുരേന്ദ്രൻ

ശബരിമല വിഷയത്തില്‍ പുതിയ നിലപാടിന് മടിയില്ലെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ നിലപാടിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മിൽ പാര്‍ശ്വവത്കരിക്കപ്പെട്ട നേതാവാണ് എംഎ ബേബി. റോഡ് സൈഡിലിരുന്ന് അഭിപ്രായം പറയും പോലെയാണ് എംഎ ബേബിയുടെ നിലപാട്.

അദ്ദേഹത്തിൻറെ നിലപാട് സിപിഎം തന്നെ തിരുത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ശബരിമല വിഷയത്തിൽ സിപിഎം എടുത്ത നിലപാട് തെറ്റായിരുന്നുവെന്ന് മുഖ്യമന്ത്രി പരസ്യമായി വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Read more

ശബരിമല വിഷയത്തില്‍ മുന്‍നിലപാടിൽ മാറ്റമുണ്ടെങ്കിൽ അത് പറയേണ്ടത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. ശബരിമലയില്‍ ചെയ്തതെല്ലാം തെറ്റിപ്പോയെന്ന് ജനങ്ങളോട് മാപ്പുപറഞ്ഞ് പുതിയ സത്യവാങ്മൂലം നല്‍കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.