കാലടി വരിക്കാശ്ശേരി മനയിൽ എൻ എം ദാമോദരൻ നിര്യാതനായി

കാലടി വരിക്കാശ്ശേരി മനയിൽ എൻ എം ദാമോദരൻ ( 82)വാർദ്ധക്യ സഹജമായ രോഗത്തെ തുടർന്ന് നിര്യാതനായി. പോസ്റ്റൽ ജീവനക്കാരുടെ ട്രേഡ് യൂണിയൻ ആയ നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസിന്റെ സംസ്ഥാന നേതാവായി ദീർഘകാലം പ്രവർത്തിച്ച എൻ എം ഡി മാഷ്, പോസ്റ്റൽ ജീവനക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

ഉറച്ച ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്ന എൻ എം ഡി കാലടി സിപിഐഎം ലോക്കൽ കമ്മിറ്റിയിൽ സജീവമായിരുന്നു. പൊന്നാനി പോസ്റ്റ് മാസ്റ്റർ ആയിരിക്കെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച പരേതന്റെ ഭാര്യ റിട്ടയേർഡ് അധ്യാപിക ശ്രീമതി ഭാഗ്യവതിയാണ്, മുതിർന്ന മാധ്യമപ്രവർത്തക വി എം ദീപ, കോഴിക്കോട് പോസ്റ്റ് മാസ്റ്ററായി പ്രവർത്തിക്കുന്ന വി എം പ്രദീപ് എന്നിവർ മക്കളാണ്. സംസ്കാരം നാളെ രാവിലെ 11 മണിക്ക് കാലടി പാറപ്പുറത്തുള്ള വീട്ടുവളപ്പിൽ