പിവി അന്‍വര്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രചരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പിവി അന്‍വറുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ചര്‍ച്ച സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ചര്‍ച്ച നടന്നു എന്നത് തെറ്റായ വാര്‍ത്തയാണ്. താനുമായി പി വി അന്‍വര്‍ ചര്‍ച്ച നടത്തിയിട്ടില്ല. അന്‍വര്‍ നടത്തുന്ന ജാഥയില്‍ ഡിസിസി പ്രസിഡന്റുമാര്‍ പങ്കെടുക്കുന്ന വിഷയത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല. ഡിസിസി പ്രസിഡന്റുമാര്‍ക്ക് ക്ഷണം ലഭിച്ചത് എനിക്കറിയില്ല. വിഷയത്തില്‍ ചര്‍ച്ച വന്നാല്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും കെസി വ്യക്തമാക്കി.
എല്‍ഡിഎഫില്‍ നിന്ന് പുറത്തുപോയ ശേഷം പിവി അന്‍വര്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചിരുന്നു. എന്നാല്‍ എല്‍ഡിഎഫ് വിട്ടശേഷം എംകെ സ്റ്റാലിന്റെ ഡിഎംകെ, മുസ്ലീം ലീഗ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫുമായി ചര്‍ച്ച നടത്തിയതായി വാര്‍ത്തകള്‍ പ്രചരിച്ചത്.