"പെനാൽറ്റി പാഴാക്കിയതിൽ സങ്കടപ്പെട്ട് ഇരിക്കുകയല്ല, മറിച്ച് വാശിയോടെ കളിക്കുകയാണ് വേണ്ടത്"; റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ വൈറൽ

ലാലിഗയിൽ തകർപ്പൻ പ്രകടനമാണ് റയൽ മാഡ്രിഡ് കാഴ്‌ച വെക്കുന്നത്. അവസാനം കളിച്ച മത്സരത്തിൽ വലെൻസിയ സി എഫിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ പരാജയപ്പെടുത്തിയത്. നിലവിലെ പോയിന്റ് ടേബിളിൽ 43 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് അവരാണ്.

മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിന്നത് റയൽ മാഡ്രിഡ് തന്നെയാണ്. 62 ശതമാനം പൊസിഷനും അവരുടെ കൈയിലായിരുന്നു. എന്നാൽ ടീമിന് തിരിച്ചടിയായി ബ്രസീലിയൻ താരമായ വിനീഷ്യസ് ജൂനിയറിന് റെഡ് കാർഡ് ലഭിച്ചു. വലെൻസിയയ്ക്ക് വേണ്ടി ഹ്യൂഗോ ഡൂറോ ഒരു ഗോൾ നേടി. റയൽ മാഡ്രിഡിന് വേണ്ടി ലൂക്ക മോഡ്രിച്ച്, ജൂഡ് ബെല്ലിങ്‌ഹാം എന്നിവരാണ് ഗോളുകൾ നേടിയത്. മത്സര ശേഷം ജൂഡ് ബെല്ലിങ്‌ഹാം സംസാരിച്ചു.

ജൂഡ് ബെല്ലിങ്‌ഹാം പറയുന്നത് ഇങ്ങനെ:

” നമ്മളുടെ ടീമിന്റെ ബാഡ്ജ് ജേഴ്സിയിൽ ഉള്ള നാൾ വരെ ഒരിക്കലും വിട്ടു കൊടുക്കാൻ മനസ് വരില്ല. ഒരു പെനാൽറ്റി പാഴാക്കിയതിന്റെ പേരിൽ മത്സരം തോറ്റാൽ എനിക്ക് സ്വയം എന്നെ തന്നെ കുറ്റപെടുത്താം, അങ്ങനെ ഒരിക്കലും ഡൗൺ ആയി ഇരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. ആ സമയത്ത് ഒരു യഥാർത്ഥ റയൽ മാഡ്രിഡ് താരം ആരാണെന്ന് തെളിയിക്കുകയാണ് ഞങ്ങൾ ചെയ്യ്തത് ” ജൂഡ് ബെല്ലിങ്‌ഹാം പറഞ്ഞു.