രഞ്ജിനിയെ രാജേഷ് കൊലപ്പെടുത്തിയത് അതിക്രൂരമായി; സുഹൃത്തിനെ രക്ഷിക്കാൻ വേണ്ടി ചെയ്യ്ത അരുകൊല

അഞ്ചല്‍ സ്വദേശിനി രഞ്ജിനിയെയും ഇരട്ടക്കുട്ടികളെയും രാജേഷ് കൊലപ്പെടുത്തിയത് അതിക്രൂരമായി. രഞ്ജിനിയുടെ നെഞ്ചിലും, കഴുത്തിലും പല തവണ രാജേഷ് കുത്തി. കൂടാതെ ഇരട്ടക്കുട്ടികളുടെ കഴുത്തറുത്ത് കൊലപ്പെടുത്തി. ദിവില്‍ കുമാര്‍ എന്ന സുഹൃത്തിനെ രക്ഷിക്കാന്‍ വേണ്ടിയാണ് രാജേഷ് ഈ കൊലപാതകം നടത്തിയത്. കുഞ്ഞുങ്ങളുടെ പിതൃത്വത്തെ ചൊല്ലി ദിവില്‍ കുമാറിന്റെയും രഞ്ജിനിയുടെയും കേസ് വനിതാ കമ്മിഷന്റെ പരിഗണനയിലായിരുന്നു.

പട്ടാള ക്യാംപില്‍ വച്ചാണ് രാജേഷും ദിവിലും സൗഹൃദത്തിലാകുന്നത്. തുടര്‍ന്ന് തന്റെ പ്രശനങ്ങള്‍ പരിഹരിക്കാം എന്ന് ദിവിലിന് ഉറപ്പ് നല്‍കി. നാട്ടില്‍ എത്തിയ രാജേഷ് വൈകാതെ തന്നെ രജനിയുടെ കുടുംബവുമായി അടുപ്പം സ്ഥാപിച്ചു. ദിവില്‍ കുമാറുമായുള്ള ബന്ധം മറച്ചുവച്ച് അയാളെ കണ്ടെത്തി നല്‍കാമെന്ന് രഞ്ജിനിക്ക് ഉറപ്പ് നല്‍കി. ദിവില്‍ കുമാറിന്റെ വീടിന് അടുത്താണ് രഞ്ജിനി താമസിച്ചിരുന്നത്. പിന്നീട് രജനിയെയും അമ്മയെയും കുട്ടികളെയും 6 കിലോമീറ്റര്‍ അകലെയുള്ള വാടക വീട്ടിലേക്ക് രാജേഷ് മാറ്റി.

കൊലപാതകം നടന്ന ദിവസം അമ്മയെ പുറത്തേക്ക് രാജേഷ് പറഞ്ഞ് അയച്ചിരുന്നു. ദിവിലിനെ കണ്ടെത്തി നല്‍കാം എന്ന് പറഞ്ഞ രാജേഷ് രജനിയോട് നീ പട്ടാള അധികാരികള്‍ക്ക് കത്തയക്കാന്‍ ആവശ്യപ്പെട്ടു. എഴുതുന്ന സമയത്ത് രാജേഷ് രജനിയുടെ കഴുത്തില്‍ കുത്തി. പിന്നീട് നെഞ്ചിലും കുത്തി. മരണം ഉറപ്പാക്കിയ ശേഷം കട്ടിലില്‍ കിടന്ന രണ്ട് കുട്ടികളെയും കഴുത്തറുത്തു കൊന്നു. തിരികെ വീട്ടില്‍ എത്തിയ അമ്മയാണ് മൃതദേഹങ്ങള്‍ കണ്ടത്.

കുട്ടികള്‍ ജനിക്കുന്നതിന് മുന്‍പ് തന്നെ രജനിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു എന്നാണ് രാജേഷിന്റെ മൊഴി. രണ്ട് മാസമായി ഇതിന് വേണ്ടി പദ്ധതിയിടുകയായിരുന്നു ഇരുവരും. ദിവിലുമായുള്ള ബന്ധം ഒഴിയാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. രാജേഷ് കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഇതുവരെ പൊലീസിന് കണ്ടെത്താനായില്ല.