ചൂടിൽ തളർന്ന് കേരളം; അൾട്രാവയലറ്റ് കിരണങ്ങളുടെ തോത് അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്

കേരളത്തിൽ നാളെ വരെ ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ നാളെ വരെ യെല്ലോ അലർട്ടാണ്. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ഉയരും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Read more

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ സൂര്യരശ്‌മികളിൽ നിന്നുള്ള അൾട്രാവലയറ്റ് കിരണങ്ങളുടെ തോത് അപകടകരമായ നിലയിലെത്തിയെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ സൂര്യ രശ്‌മികളെ നേരിട്ട് ഭൂമിയിൽ പതിക്കുന്ന രാവിലെ 10നും മൂന്നിനും ഇടയിൽ വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ പറയുന്നു.