കേരളത്തിൻ്റെ മൂന്നാം വന്ദേഭാരതിന് കൊച്ചിയിൽ നിന്ന് ബംഗളൂരുവിലെത്താൻ വേണ്ടത് ഒമ്പത് മണിക്കൂർ; ആഴ്ചയിൽ മൂന്നുദിവസം സർവീസ്

കേരളത്തിൻ്റെ മൂന്നാം വന്ദേഭാരത് ട്രെയിന് കൊച്ചിയിൽ നിന്ന് ബംഗളൂരുവിലെത്താൻ വേണ്ടത് ഒമ്പത് മണിക്കൂർ. എറണാകുളം- ബംഗളൂരു റൂട്ടിൽ ആഴ്ചയിൽ മൂന്നുദിവസമാണ് വന്ദേഭാരത് സർവീസ് നടത്തുക. 12 സർവീസുകളുള്ള സ്പെഷ്യൽ ട്രെയിൻ വന്ദേഭാരത് ഓടുക. ഇന്ന് ഉച്ചയ്ക്ക് 12.50നാണ് മൂന്നാം വന്ദേഭാരത് സർവീസ് ആരംഭിച്ചത്. അതേസമയം വരുമാനത്തിനനുസരിച്ചായിരിക്കും ഇപ്പോഴത്തെ സ്പെഷ്യൽ സർവീസ് സ്ഥിരമാക്കുന്ന കാര്യത്തിൽ റെയിൽവേ തീരുമാനമെടുക്കുക.

ചെയർകാറിൽ ഭക്ഷണം ഉൾപ്പെടെ 1465 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2945 രൂപയുമാണു ടിക്കറ്റ് നിരക്ക്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.50ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10ന് ബെംഗളൂരു കന്‍റോൺമെന്റിൽ എത്തും. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ 5.30ന് ബെം​ഗളൂരു കന്‍റോൺമെന്റിൽ നിന്ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2.20ന് എറണാകുളം ജങ്ഷനിലെത്തും.

തൃശൂർ, പാലക്കാട്, പോടന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലായിരിക്കും മൂന്നാം വന്ദേഭാരതിന് സ്റ്റോപ്പുണ്ടാവുക. ബുധൻ, വെളി, ഞായർ, ദിവസങ്ങളിൽ എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് സർവീസ് ഉണ്ടാവും. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലായിരിക്കും ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് സർവീസുകൾ ഉണ്ടാവുക. എറണാകുളം-ബംഗളൂരു എസി ചെയർ കാറിന് 1465 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിന് 2945 രൂപയുമാണ് നിരക്ക്.

Read more