തലയാണ് വേണ്ടത്, അല്ലാതെ റബറിന്റെ വിലയല്ല; തലശേരി ബിഷപ്പിന് എതിരെ കെ.എം ഷാജി

ലോകത്ത് ഒരു ഭരണ വ്യവസ്ഥയില്‍ ഏറ്റവും വലിയ വില വേണ്ടത് മനുഷ്യനാണ്. അല്ലാതെ റബ്ബറിനല്ലെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. റബ്ബറിന് പൊന്നിന്റെ വില തന്ന് ഒരു ചാക്കില്‍ പൈസയാക്കി കെട്ടി തന്നാല്‍ അത് വെക്കാന്‍ തലയാണ് വേണ്ടത് അല്ലാതെ വിലയല്ല വേണ്ടത്’ കെ.എം ഷാജി പറഞ്ഞു. വില വേണ്ടത് മനുഷ്യനാണ്. മനുഷ്യനെ വിലകല്‍പ്പിക്കുന്ന ഒരു രാഷ്ട്രീയത്തെ തിരിച്ചുകൊണ്ടുവരാനുള്ള പോരാട്ടില്‍ ഭാഗമാകണമെന്നും തലശേരി ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിക്ക് മറുപടി ഷാജി പറഞ്ഞു.

അതേസമയം, ബിജെപി അനുകൂല പരാമര്‍ം നടത്തിയ തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ തള്ളി എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം. ബിജെപിക്ക് മലയോര ജനത എംപിയെ നല്‍കിയാല്‍ എല്ലാത്തിനും പരിഹാരമുണ്ടാകും എന്ന് പറയുന്നത് ബാലിശമാണ്.

ഇറക്കുമതി ഉദാര നയങ്ങള്‍ക്കെതിരെ കഴിഞ്ഞ 9 വര്‍ഷമായി ഒന്നും ചെയ്യാത്തവരാണ് കേന്ദ്ര സര്‍ക്കാര്‍. പ്രസ്താവനയുടെ രാഷ്ട്രീയം മാത്രമാണ് ചര്‍ച്ചയായത്. എന്തുകൊണ്ട് ഇതുവരെ പ്രസ്താവന പിന്‍വലിച്ചില്ല? കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയെന്ന് പറയുന്ന പ്രസ്താവന അവര്‍ക്ക് തിരിച്ചടിയായി. കാര്‍ഷിക അവഗണനയെന്ന ഗുരുതര പ്രശ്‌നത്തെ ബിഷപ്പ് ലളിതവത്കരിച്ചു. കര്‍ഷകരെ പ്രതിനിധീകരിക്കുന്നതില്‍ പ്രസ്താവന പരാജയപ്പെട്ടു. മുന്നൂറ് രൂപ കിട്ടിയാല്‍ റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നം തീരുമോയെന്നും സത്യദീപം ചോദിക്കുന്നു.