കൊച്ചി വാട്ടര്‍ മെട്രോ കൂടുതല്‍ ഇടങ്ങളിലേക്ക് ഒഴുകിയെത്തും; പുതിയ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുന്നു; 11 ബോട്ടുകള്‍ കൂടി നീരിലേക്ക്

കൊച്ചി വാട്ടര്‍ മെട്രോ പുതിയ റൂട്ടിലേക്ക് കൂടി പ്രവര്‍ത്തനമാരംഭിക്കുന്നു.
പ്രവര്‍ത്തനമാരംഭിച്ച് മാസങ്ങള്‍ക്കകം ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധയാകര്‍ഷിച്ച സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് സൌത്ത് ചിറ്റൂരിലേക്കുള്ള സര്‍വ്വീസാണ് ഉടന്‍ ആരംഭിക്കാന്‍ പോകുന്നത്.

Read more

രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ സര്‍വ്വീസ് വീതം തുടങ്ങാനാണ് തീരുമാനം. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിന്ന് ഇനി നല്‍കാനുള്ള ബോട്ടുകള്‍ ലഭിക്കുന്നതനുസരിച്ച് സൌത്ത് ചിറ്റൂരിലേക്കുള്ള സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ഏലൂര്‍, ചേരാനെല്ലൂര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്യും. വാട്ടര്‍ മെട്രോക്ക് ലഭിക്കാനുള്ള 11 ബോട്ടുകള്‍ വേഗത്തില്‍ നല്‍കുന്നതിനായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ചീഫ് മാനേജിംഗ് ഡയറക്ടറുമായി നേരിട്ട് ചര്‍ച്ച നടത്തും.