കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന് ഡോ വന്ദന ദാസിന്റെ പേര് നൽകും

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന് ഡോ വന്ദന ദാസിന്റെ പേര് നൽകും. ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദന ദാസിന്റെ പേര് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വന്ദനയോടുള്ള ആദര സൂചകമായാണ് പേര് നല്‍കുന്നത്.

Read more

പൊലീസ് ചികിത്സയ്ക്കായി എത്തിച്ച സ്കൂൾ അധ്യാപകനായ സന്ദീപ് സർജിക്കൽ ഉപകരണങ്ങളുപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഡോ.വന്ദന കൊല്ലപ്പെട്ടത്. കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സർജനായിരുന്ന വന്ദന ദാസ് (23) തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഡോക്ടറുടെ ശരീരത്തിൽ 11 കുത്തുകളേറ്റിരുന്നു. മുതുകിലും, തലയിലുമേറ്റ കുത്തുകളാണ് മരണകാരണം എന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു.