കോഴിക്കോട് രൂപത ഇനി അതിരൂപത; ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ പ്രഥമ ആര്‍ച്ച് ബിഷപ്പ്

മാര്‍പ്പാപ്പയുടെ വത്തിക്കാന്‍ പ്രഖ്യാപനത്തില്‍ കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തി. കോഴിക്കോട് രൂപതയെ അതിരൂപതയായി മാറിയതോടെ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പായും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് രൂപത 102 വര്‍ഷം പിന്നിടുമ്പോഴാണ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം.

Read more

ബിഷപ്പ് ഹൗസില്‍വെച്ച് തലശ്ശേരി ബിഷപ്പ്‌ജോസഫ് പാംപ്ലാനി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം വായിച്ചു. കേരള കത്തോലിക്കാ സഭയിലെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട് അതിരൂപത. കോഴിക്കോട് അതിരൂപതയ്ക്ക് കീഴില്‍ ഇനി മുതല്‍ കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് രൂപതകള്‍ ഉള്‍പ്പെടും. 1923 ജൂണ്‍ 12-നാണ് കോഴിക്കോട് രൂപത നിലവില്‍ വന്നത്. 2012-ലാണ് വര്‍ഗീസ് ചക്കാലക്കല്‍ കോഴിക്കോട് ബിഷപ്പായി ചുമതലയേറ്റത്.